ഓണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും കുവൈത്തില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപ്തിയായിട്ടില്ല. വാരാന്ത്യ അവധി ദിവസങ്ങളിള്‍ ചെറുതും വലുതുമായ പത്തോളം സംഘങ്ങളുടെ ആഘോഷങ്ങളാണ് നടന്നുവരുന്നത്. ആഘോഷങ്ങള്‍ക്ക് വ്യത്യസ്ഥത പുലര്‍ത്താനും സംഘാടകര്‍ ശ്രദ്ധിക്കൃന്നുണ്ട്. കുവൈത്ത് എഞ്ചീനീയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടത്തിയ ഓണസദ്യയക്ക് പ്രശസ്ത പാചക വിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയായിരുന്നു.

ഇടുക്കി അസോസിയേഷന്, എന്.എസ്.എസ് കുവൈത്ത്, കായംകുള്ളം അസോസിയേഷന്‍, കേരള അസോസിയേഷന്‍, ഫ്രണ്ടസ് ഓഫ് കണ്ണൂര്‍ എന്നിവരുടെ ഓണാഘോഷങ്ങളാണ് വിവധ ഭാഗങ്ങളിലായി കൊണ്ടാടിയത്.അടുത്ത വെള്ളിയാഴ്ച പത്തനംതിട്ട അടക്കമുള്ള അസോസയേഷനുകളുടെ ഓണാഘോഷ പരിപാടിളും നടക്കും.