സെമിയില്‍ ഫ്രാന്‍സും ബ്രസീലും ഏറ്റുമുട്ടും അര്‍ജന്‍റീന ക്വാര്‍ട്ടില്‍ പുറത്താകും

മോസ്കോ: കാല്‍പ്പന്ത് കളിയുമായി അഭേദ്യമായ ബന്ധമുള്ള സാഹിത്യകാരനാണ് എന്‍.എന്‍. മാധവന്‍. അദ്ദേഹത്തിന്‍റെ ഹിഗ്വിറ്റ എന്ന കഥ മാത്രം മതി ഫുട്ബോളിനോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് അടുത്തറിയാന്‍. റഷ്യയില്‍ കാല്‍പ്പന്തിന്‍റെ ലോക പോരാട്ടം തുടങ്ങുമ്പോള്‍ വിജയിക്കുന്നതാരെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍.എസ്. മാധവന്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ മുതലാണ് അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ തുടങ്ങുന്നത്.

ഗ്രൂപ്പ് എ'യില്‍ നിന്ന് ഉറുഗ്വെയും റഷ്യയും, ബി'യില്‍ നിന്ന് സ്പെയിനും പോര്‍ച്ചുഗലും, സി'യില്‍ നിന്ന് ഫ്രാന്‍സും ഡെന്‍മാര്‍ക്കും, ഡി'യില്‍ നിന്ന് അര്‍ജന്‍റീനയും ക്രൊയേഷ്യയും, ഇ'യില്‍ നിന്ന് ബ്രസീലും സ്വിറ്റ്സര്‍ലാന്‍റും, എഫില്‍ നിന്ന് ജര്‍മനിയും മെക്സിക്കോയും, ജി'യില്‍ നിന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും, എച്ചില്‍ നിന്ന് പോളണ്ടും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടക്കുമെന്നാണ് എന്‍.എസ്. മാധവന്‍റെ ആദ്യ ഘട്ട പ്രവചനം.

ഇതില്‍ നിന്ന് പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്‍, അര്‍ജന്‍റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ജര്‍മനി, കൊളംബിയ എന്നിവര്‍ ക്വാര്‍ട്ടറില്‍ എത്തും. സെമിയില്‍ ഫ്രാന്‍സ് ബ്രസീലിനോടും സ്പെയിന്‍ ജര്‍മനിയോടും കൊമ്പു കോര്‍ക്കും. അവസാനം കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ എതിരിടുക ഫ്രഞ്ച് പടയായിരിക്കും. സിദാന് 2006ല്‍ കെെവിട്ട് പോയ നേട്ടം മോസ്കോയിലെ ലൂസ്നിക്കി സ്റ്റേഡിയത്തിലെ ഹ്യൂഗോ ലോറിസ് ഏറ്റുവാങ്ങുമെന്നും എന്‍.എസ്. മാധവന്‍ പ്രവചിക്കുന്നു.