യുഡിഎഫും എല്‍ഡിഎഫും എന്‍.എസ്.എസിനെ പരിഗണിച്ചിട്ടുണ്ട്...
ചങ്ങനാശ്ശേരി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിയ്ക്കും പിന്തുണ പ്രഖ്യാപിക്കാതെ എൻ.എസ്.എസ്. തങ്ങൾക്ക് എല്ലാവരോടും ഒരു സമീപനമാണെന്നും എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.
നായർ സർവ്വീസ് സൊസൈറ്റിയുടെ ആവശ്യങ്ങൾക്ക് യു.ഡി.എഫ് സർക്കാർ വേണ്ട പരിഗണന നൽകിയിട്ടുണ്ട്. നിലവിലുള്ള എൽ.ഡി.എഫ് സർക്കാർ മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്ക് വേണ്ടി ശബ്ദമുയർത്തിയിട്ടുണ്ടെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
