ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.കെ സുഭാഷ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. അന്വേഷണ സംഘം ദില്ലിയിലെത്തി. 

തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.കെ സുഭാഷ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. അന്വേഷണ സംഘം ദില്ലിയിലെത്തി.

അതേസമയം ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്മെന്‍റാണ് ഹര്‍ജി നല്‍കിയത്. ജലന്ധര്‍ ബിഷപ്പിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ച് പിന്മാറി. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.