ബലാത്സംഗകേസില്‍ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ കെസിബിസി തള്ളിയിരുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണമെന്നുമാണ് കെസിബിസി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

കൊച്ചി:പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഡിജിപിക്കും ആലുവാ കോട്ടയം എസ്പിമാര്‍ക്കും കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി. ബിഷപ്പ് ഫ്രാങ്കോയ്ക്കൊപ്പമുള്ളവരില്‍ നിന്നും ഭീഷണിയുണ്ടെന്നാണ് പരാതി .

ബലാത്സംഗകേസില്‍ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ കെസിബിസി തള്ളിയിരുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണമെന്നുമാണ് കെസിബിസി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. പരാതിക്കാരിയായ കന്യാസ്ത്രിക്ക് നീതി ലഭിച്ചില്ലെന്ന ആരോപണം ശരിയല്ല. പരാതി കിട്ടിയപ്പോൾ തന്നെ സഭ നടപടിയെടുത്തിട്ടുണ്ടെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.