നഴ്സുമാരുടെ സമരം; ഹൈക്കോടതി മധ്യസ്ഥചർച്ചയ്ക്ക് വിട്ടു

First Published 5, Mar 2018, 2:20 PM IST
nurses strike  discussion  with high court mediation
Highlights

 ഹൈക്കോതി മീഡിയേഷന്‍ വിഭാഗവുമായി ചര്‍ച്ച പുരോഗമിക്കുകയാണ്

തിരുവനന്തപുരം: നഴ്സുമാരുടെ സമരം സംബന്ധിച്ച് ഹൈക്കോടതി മധ്യസ്ഥചർച്ചയ്ക്ക് വിട്ടു. നഴ്സുമാരുടെ സംഘടനകളും മാനേജ്‍മെന്‍റ് പ്രതിനിധികളും ഉൾപ്പടെയുള്ളവർ ഹൈക്കോടതി മീഡിയേഷൻ വിഭാഗവുമായി നടത്തുന്ന ചർച്ച പുരോഗമിക്കുന്നു. നഴ്സുമാരുടെ സമരം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

മാര്‍ച്ച് ആറുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ നഴ്സുമാരും കൂട്ട അവധിയില്‍ പ്രവേശിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. നഴ്സുമാർ സമരം ചെയ്യുന്നത് വിലക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

സമരവിലക്ക് നീക്കാനുള്ള ഹർജി അഞ്ചിനുകോടതി പരിഗണിക്കും. കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധി അപേക്ഷ നൽകുമെന്നു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ പ്രഖ്യാപിച്ചു.നഴ്സുമാരുമായി സർക്കാർ നാളെ ചർച്ച നടത്തും. രാവിലെ 11ന് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടനാപ്രതിനിധികളുമായാണു ചർച്ച. 

loader