തലയോലപ്പറമ്പ്: നഴ്സിങ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിംങ്ങ് സ്കൂളിലെ രണ്ടാം വർഷ ജനറല്‍ നഴ്സിങ് വിദ്യാർത്ഥിനിയായ തൊടുപുഴ രാമപുരം കുണിഞ്ഞി പുളിമൂട്ടിൽ ഷാജിയുടെ മകൾ ശ്രീക്കുട്ടിയെയാ(20)ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെ ബാത്ത് റൂമിലെ ഷവറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരുഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു.