ജനങ്ങളോടുള്ള കടമ സര്‍ക്കാര്‍ നിറവേറ്റും
ചെന്നൈ: സ്റ്റെർലൈറ്റ് പ്ലാൻറ് സ്ഥിരമായി അടച്ചുപൂട്ടാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെല്വം. നടന്ന സംഭവങ്ങളില് ആഴത്തില് വേദനയും ദുഖവുമുണ്ട്. ജനങ്ങളോടുള്ള കടമ സർക്കാർ നിറവേറ്റുമെന്നും ഒ. പനീർശെല്വം തൂത്തുക്കുടിയില് പറഞ്ഞു. തൂത്തുക്കുടി സർക്കാർ ആശുപത്രിയിലെത്തിയ പനീർശെല്വം പരിക്കേറ്റവരെ സന്ദർശിച്ചു.
തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില് 13 പേരാണ് മരിച്ചത്. സമരത്തിന്റെ 100ാം ദിവസാചരണത്തിനെത്തിയത് ആയിരക്കണക്കിന് പ്രതിഷേധക്കാരായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല് നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാര് കളക്ട്രേറ്റിലേക്ക് പ്രകടനം നടത്തി. പൊലീസ് വാനിന് മുകളില് നിന്ന് പ്രതിഷേധക്കാര്ക്ക് നേരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു.
വെടിവെയ്പ്പില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് 10 ലക്ഷം രൂപയും ആശ്രിതര്ക്ക് സര്ക്കാര് ജോലിയും പരിക്കേറ്റവര്ക്ക് മൂന്നുലക്ഷം രൂപയും നല്കുമെന്ന് തമിഴ്നാട് സര്ക്കാര് പ്രഖ്യാപിച്ചിരുന്നു.
