Asianet News MalayalamAsianet News Malayalam

ശബരിമല: ഭക്തരെ സ്റ്റാലിനിസ്റ്റ് ഭക്തർ അടിച്ചമർത്തുന്നുവെന്ന് ഒ.രാജഗോപാൽ

ശബരിമല ഭക്തരെ സ്റ്റാലിനിസ്റ്റ് ഭക്തർ അടിച്ചമർത്തുന്നുവെന്ന് ഒ.രാജഗോപാൽ എംഎൽഎ. പൊലീസിനെതിരെയല്ല മറിച്ച് സംസ്ഥാന സർക്കാരിന്‍റെ പൊലീസ് നയത്തിനെതിരെയാണ് ഇന്ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ മുന്നിൽ നാമജപം നടത്തുന്നതെന്നും രാജഗോപാൽ പറഞ്ഞു. 

o rajagopal mla on sabarimala issue
Author
Thiruvananthapuram, First Published Oct 21, 2018, 4:14 PM IST

തിരുവനന്തപുരം: ശബരിമല ഭക്തരെ സ്റ്റാലിനിസ്റ്റ് ഭക്തർ അടിച്ചമർത്തുന്നുവെന്ന് ഒ.രാജഗോപാൽ എംഎൽഎ. പൊലീസിനെതിരെയല്ല മറിച്ച് സംസ്ഥാന സർക്കാരിന്‍റെ പൊലീസ് നയത്തിനെതിരെയാണ് ഇന്ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ മുന്നിൽ നാമജപം നടത്തുന്നതെന്നും രാജഗോപാൽ പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനു മുന്നിലെ നാമജപ പ്രതിഷേധം ഒ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഹിന്ദു ഇതര മതത്തില്‍ പെട്ട ഉദ്യോഗസ്ഥരെ ശബരിമലയില്‍ കൃത്യനിര്‍വഹണത്തിനായി നിയമിച്ച് വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും രാജഗോപാല്‍ ആരോപിച്ചു. സനാതനധര്‍മം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാല്‍ അതിനെതിരെയാണ് ഇടതതു സര്‍ക്കാരിന്റെ നീക്കം. മതം മയക്കുമരുന്നാണെന്ന മാര്‍ക്‌സിയന്‍ നയമാണ് ഇടതു സര്‍ക്കാരിനുള്ളതെന്നും. ഹിന്ദു ജനതയുടെ വിശ്വാസത്തെ പരസ്യമായി എതിര്‍ക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പവിശ്വാസമില്ലാത്ത സ്ത്രീകള്‍ക്ക് മലചവിട്ടാനുള്ള  എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios