ഭക്തർക്ക് സുരക്ഷയൊരുക്കുകയെന്ന അടിസ്ഥാന ധര്‍മ്മം പാലിക്കാന്‍ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. നിയമം ലംഘിക്കുന്നവർ‌ക്കും അക്രമം അഴിച്ചുവിടുന്നവര്‍ക്കുമൊപ്പവുമാണ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥ ഭക്തരാണ് ഇതിനിടയില്‍ കഷ്ടപ്പെടുന്നതെന്നും രാജഗോപാല്‍ വിവരിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്കൊപ്പമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും കേരളത്തിലെ ഏക ബിജെപി നിയമസഭാംഗം റിപ്പബ്ലിക് ചാനലിനോട് പ്രതികരിച്ചു.

ഭക്തർക്ക് സുരക്ഷയൊരുക്കുകയെന്ന അടിസ്ഥാന ധര്‍മ്മം പാലിക്കാന്‍ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. നിയമം ലംഘിക്കുന്നവർ‌ക്കും അക്രമം അഴിച്ചുവിടുന്നവര്‍ക്കുമൊപ്പവുമാണ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥ ഭക്തരാണ് ഇതിനിടയില്‍ കഷ്ടപ്പെടുന്നതെന്നും രാജഗോപാല്‍ വിവരിച്ചു.