കൊച്ചി: ഓബ്‌റോണ്‍ മാളില്‍ കട്ടന്‍ചായ കിട്ടും. പക്ഷേ വിലയല്‍പം കൂടുമെന്ന് മാത്രം. കഴിഞ്ഞ ദിവസം ഓബ്‌റോണ്‍ മാളിലെ പിവിആര്‍ ഫുഡ് കൗണ്ടറില്‍ ചായ കുടിക്കാന്‍ കയറിയ ക്യാമറാമാനും സംവിധായകനുമായ സുജിത്ത് വാസുദേവിനാണ് വില കൂടിയ ചായ കുടിക്കാന്‍ 'ഭാഗ്യ'മുണ്ടായത്.
ഇനിയാരും ഇതു പോലെ പറ്റിക്കപ്പെടരുതെന്ന് പറഞ്ഞ് സുജിത്ത് തന്നെ ഹോട്ടല്‍ ബില്ല് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കട്ടന്‍ചായയ്ക്ക് പകരം ഫില്‍ട്ടര്‍ കോഫി എന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 95 രൂപയാണ് കട്ടന്‍ചായയുടെ വില. കൂടെ 5 രൂപ ജിഎസ്ടി ചേര്‍ത്തിട്ടുണ്ട്. ജെയിംസ് ആന്റ് ആലീസിന്റെ സംവിധായകനാണ് സുജിത്ത് വാസുദേവ്.
