തിരുവനന്തപുരം: ഓഖിയില്‍ കാണാതായവര്‍ക്കുള്ള തെരച്ചിലിനായി കൂടുതല്‍ ബോട്ടുകള്‍ വിട്ടു നല്‍കുമെന്ന് ബോട്ടുടമകള്‍. ബോട്ടുടമകള്‍ തിരച്ചിലുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ബോട്ടുടമകളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 71 ആയി. മുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാറിന്റെ പുതിയ കണക്ക്. അതേസമയം ഗോവന്‍ തീരം വരെ തെരച്ചില്‍ വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.