തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേരള സര്‍ക്കാരിന് കേന്ദ്രം നല്‍കിയത് കൃത്യമായ മുന്നറിയിപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നമവംബര്‍ 28നും 29നുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദേശീയ സമുദ്ര വിജ്ഞാന സര്‍വ്വീസും(ഇന്‍കോയിസ്) മുന്നറിയിപ്പ് നല്‍കി. ഇന്‍കോയിസ് ഡയറക്ടര്‍ ഡോ സതീഷ് ഷേണായി നല്‍കിയ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു.

 നവംബര്‍ 29 ന് രാവിലെ 8.30 മുതല്‍ നവംബര്‍ 30 രാത്രി 11.30 വരെ ശക്തമായ കാറ്റും സമുദ്ര നിരപ്പില്‍നിന്ന് തിരമാലകള്‍ 8 അടി മുതല്‍ 10 അടി വരെ ഉയരുമെന്നും നവംബര്‍ 28ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 29 ന് രണ്ട് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചതായും കുമ്മനം വ്യക്തമാക്കുന്നു. 

കന്യാകുമാരിയില്‍ ന്യൂനമര്‍ദ്ദം ശക്തമാണെന്ന് കേരളത്തെ അന്നുതന്നെ അറിയിച്ചിരുന്നുവെന്നും കുമ്മനം. അതേസമയം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത് 30ന് മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു.