കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് ദിവസങ്ങളോളം കടലില്‍ കിടന്നയാള്‍ രക്ഷപ്പെട്ട് കോഴിക്കോടെത്തി. തിരുനല്‍വേലി സ്വദേശി ജോസഫാണ് അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
കഴിഞ്ഞ മാസം 28-ന് എറണാകുളം തോപ്പുംപടിയില്‍ നിന്നും കടലില്‍ പോയ ജോസഫ് ഓഖി ചുഴലിക്കാറ്റില്‍ ബോട്ട് മറിഞ്ഞ് ആറ് ദിവസം കടലില്‍ കിടന്നു. തുടര്‍ന്ന് മംഗലാപുരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷപ്പെടുത്തി മംഗലാപുരത്ത് എത്തിച്ചു.
അവിടെ നിന്നും ഇന്നലെ രാത്രിയോടെ കൊയിലാണ്ടിയില്‍ എത്തുകയായിരുന്നു.
