കൊച്ചി: ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം സ്വദേശി സെബാസ്റ്റ്യന്‍ അടിമ എന്നയാളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത് . കോഴിക്കോട് ജില്ലയിൽ ഇനി 4 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞത് 39 മൃതദേഹങ്ങൾ . ഇനിയും കണ്ടെത്താനുളളത് 113 പേരെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ . ഇതുവരെ രക്ഷപ്പെടുത്തിയത് 1,168 പേരെയാണെന്ന് മന്ത്രി വിശദമാക്കി. ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്കാരം ഒരാഴ്ചയ്ക്ക് ശേഷം നടത്തുമെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവരുടെ വിവരങ്ങൾ തേടിയിട്ടുണ്ട് . ഇവരുടെ ഡിഎൻഎ വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി.