മദീന: ഒഐസിസി മദീനാ കമ്മിറ്റിയുടെ സ്നേഹസദനം വീടിന്റെ താക്കോല്‍ദാനം ഫെബ്രുവരി എട്ടിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം മൂന്നിയൂര്‍ ചിനക്കല്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കെപിസിസി, ഒഐസിസി നേതാക്കള്‍ പങ്കെടുക്കും. 

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന സ്നേഹസദനം പദ്ധതിക്ക് കീഴില്‍ ഒഐസിസി ജിദ്ദാ റീജിയണല്‍ കമ്മിറ്റി ഇതുവരെ ഇരുപതോളം വീടുകള്‍ നിര്‍മിച്ചു നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. റീജിയണല്‍ കമ്മിറ്റി, മദീന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.