സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്

ദില്ലി: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദില്ലിയില്‍ ഒല ഡ്രൈവറെ വെടിവച്ച് കൊന്നു. ദില്ലിയിലെ കൊട്‍ല മുബാറക്പുര്‍ ഭാഗത്ത് വച്ച് ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല. 

സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സംഗം വിഹാര്‍ സ്വദേശിയായ ഉമേഷ് ശര്‍മ(40)യാണ് കൊല്ലപ്പെട്ടത്. ഏഴും രണ്ടും വയസ്സുളള രണ്ട് പെണ്‍കുട്ടികളും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുമടക്കം മൂന്ന് മക്കളുണ്ട് ഉമേഷിന്. 

കഴിഞ്ഞ വര്‍ഷം വാങ്ങിയ വാഗണ്‍ ആര്‍ കാറുപയോഗിച്ച്‌ ഓല സര്‍വീസ് നടത്തി വരികയായിരുന്നു ഉമേഷ് യാദവ്. പ്രതികള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെടുന്നയാളാണെന്നും ഇവരുടെ കെെവശം തോക്കുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി