ചെന്നൈ: ചെന്നൈയില്‍ ഒരു കോടി രൂപയുടെ പഴയ നോട്ടുകള്‍ പിടികൂടി. കില്‍പാക്ക് സര്‍ സി പി രാമസ്വാമി അയ്യര്‍ റോഡില്‍ നിന്നാണ് രണ്ട് വഴിപോക്കരില്‍നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകളുമായി പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ കബീര്‍, ശിവകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.