സ്വന്തം കല്ലറയൊരുക്കിയത് എഴുപതുകാരനായ സന്യാസി വര്‍ഷങ്ങളുമായി ഇയാള്‍ കുടുംബവുമായി അകന്ന് കഴിയുന്നു
ഹൈദരാബാദ്: ഗുണ്ടൂരിനടുത്ത് വയലില്‍ സ്വന്തം കല്ലറ കുഴിച്ച് മരിക്കാനൊരുങ്ങി എഴുപതുകാരനായ സന്യാസി. വര്‍ഷങ്ങളായി സന്യാസജീവിതം നയിക്കുന്ന ലാച്ചി റെഡ്ഡിയാണ് കല്ലറ വെട്ടിയ ശേഷം മരിക്കൊനൊരുങ്ങിയത്.
മരിക്കാന്‍ തയ്യാറെടുക്കുന്ന കൂട്ടത്തില്‍ പൊലീസിനയച്ച കുറിപ്പാണ് ലാച്ചി റെഡ്ഡിയുടെ ജീവന്‍ രക്ഷിച്ചത്. പൂജയും പ്രാര്‍ത്ഥനകളുമായി കഴിയുന്ന ലാച്ചി റെഡ്ഡി വര്‍ഷങ്ങളായി കുടുംബവുമായി അകന്നാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഉടമസ്ഥതയിലുള്ള വയലിന്റെ ഒരു മൂലയില്‍ കുഴിമാടം വെട്ടിയ ശേഷം ലാച്ചി റെഡ്ഡി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മരിക്കാന്‍ പോകും മുമ്പ് തന്നെ ദൈവം വിളിക്കുന്നുവെന്ന് കാണിച്ചായിരുന്നു പൊലീസിന് കുറിപ്പയച്ചത്.
കുറിപ്പ് കിട്ടിയതോടെ സംശയം തോന്നി സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസുകാരുടെ നേതൃത്വത്തില്‍ തന്നെ സന്യാസിക്കും മകള്‍ക്കും കൗണ്‍സിലിംഗും ഒരുക്കി.
