മുംബൈ: നവി മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ കാറില്‍ നിന്നും ഒരു കോടി രൂപയുടെ പഴയ ആയിരത്തിന്റ നോട്ട്‌കെട്ടുകള്‍ പിടികൂടി. മുപ്പത് ശതമാനം കമ്മീഷനില്‍ പഴയ കറന്‍സി 2000ന്റെ പുതിയ നോട്ടുകളാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. നവിമുംബൈ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെതുടര്‍ന്ന് വാഷിയില്‍ ഒരു സ്‌കോഡ കാറില്‍വെച്ചാണ് പണം പിടിച്ചെടുത്തത്. ഇടപാടുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍നിന്നായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതുവഴിയിലാണ് ഇവര്‍ പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ പദ്ധതിയിട്ടത് എന്നകാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.