ഒമാന്‍: ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ആറ് റിക്രൂട്ടിങ് എജന്റ്‌സ് മുഖേന ഗാര്‍ഹിക തൊഴിലിനായി ഒമാനില്‍ എത്തുന്ന വനിതകള്‍ക്ക് ഇനി മുതല്‍ 1,100 ഒമാനി റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി നല്‌കേണ്ടതില്ല. 2015 ഇല്‍ നടപ്പാക്കിയ ഈ - മൈഗ്രേറ്റ് സംവിധാനവും, മറ്റു നിബന്ധനകളും തൊഴില്‍ ദാതാക്കളും തൊഴില്‍ അന്വേഷകരും നിര്‍ബന്ധമായും പാലിക്കണമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളില്‍, കേരളത്തില്‍ നിന്നും നോര്‍ക്ക റൂട്ട്‌സ് കേരളയും, ഓവര്‍സീസ് ഡെവലപ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റുമാണ് ഉള്ളത്. തമിഴ് നാട്ടിലെ ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷന്‍ / കാണ്‍പൂരിലെ ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ / ആന്ധ്രാ പ്രദേശിലെ ഓവര്‍സീസ് മാന്‍പവര്‍ കമ്പനി / ഹൈദ്രാബാദിലെ തെലുങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി എന്നിവയാണ് ഇന്ത്യയിലെ മറ്റു അംഗീകൃത എജന്റുമാര്‍ .
ഈ എജന്‍സികള്‍ മുഖെനെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രുറ്റ്‌മെന്റിന് ഗ്യാരണ്ടി തുകയായ 1100 ഒമാനി റിയല്‍ അടക്കേണ്ടതില്ല. മുന്‍കാലങ്ങളില്‍ ബാങ്ക് ഗ്യാരണ്ടി ആയ 1100 ഒമാനി റിയല്‍ നിര്‍ബന്ധമായതിനാല്‍ പല തൊഴില്‍ ദാതാക്കളും ഗാര്‍ഹിക ജോലിക്കായി മറ്റു രാജ്യങ്ങളിലെ വനിതകളെ ആശ്രയയിച്ചു വരികയായിരുന്നു.
ഇത് ഇന്ത്യയില്‍ നിന്നുമുള്ള തൊഴില്‍ അന്വേഷകര്‍ക്ക് അവസരങ്ങള്‍ നഷ്ടപെടുവാന്‍ കാരണമായി. ഇത് കണക്കിലെടുത്താണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയത്രണത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്. മറ്റു എജെന്റുകള്‍ മുഖേനെ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നവര്‍ 1100 ഒമാനി റിയാലിന്റെ ബാങ്ക് ഗ്യാരണ്ടിയും, മസ്‌കറ്റ് ഇന്ത്യന്‍ എബസിയില്‍ നിന്നുമുള്ള നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇതിനു വിപിരീതമായി നടത്തുന്ന എല്ലാ റിക്രുട്ട്‌മെന്റുകളും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന്് ഇന്ത്യന്‍ എംബസ്സിയുടെ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട് .
