ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ നിരോധം ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂണ്‍ ഒന്നിന് അവസാനിക്കേണ്ടിയിരുന്ന വിസാ നിരോധനമാണ് ഡിസംബര്‍ ഒന്ന് വരെ നീട്ടിയത്. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, തുടങ്ങിയ മേഖലകളിലേക്ക് വിസ അനുവദിക്കുന്നതാണ് നിര്‍ത്തിവയ്‌ക്കുക. പുതിയ വിസ അനുവദിക്കുന്നതില്‍ മാത്രമാണ് നിയന്ത്രണമെന്നും നിലവിലുള്ള ജീവനക്കാര്‍ക്ക് വിസ പുതുക്കുവാന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്.