ഒമാൻ ആരോഗ്യ മന്ത്രാലയത്തിനാവും ചുമതല  

മസ്‍കറ്റ്: ആരോഗ്യ മേഖലയിൽ പുതിയതായി ആരംഭിക്കുന്ന കോളേജുകളും, ഉയർന്ന വിഭാഗത്തിലുള്ള പരിശീലന കേന്ദ്രങ്ങളും ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴോലായിരിക്കും ഇനിയും പ്രവർത്തിക്കുകയെന്ന് ഭരണാധികാരി സുൽത്താൻ ഖാബൂസ്.

 ഈ രണ്ടു വിഭാഗങ്ങൾക്കും, ഭരണ, ധനകാര്യ തലങ്ങളിൽ സ്വയംഭരണാവകാശം ഉണ്ടാകും. നിലവിൽ മസ്കറ്റ് ആസ്ഥാനമായുള്ള സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ സമിതിയുടെ അനുമതിയോടു കൂടി മറ്റു ഗവര്‍ണറേറ്റുകളിലും ശാഖകൾ ആരംഭിക്കുവാൻ സാധിക്കും. ആരോഗ്യശാസ്ത്ര കേന്ദ്രം ,ഒമാൻ ഫർമസി ഇൻസ്റ്റിറ്റ്യൂട്ട് , ഒമാൻ പൊതുആരോഗ്യ പരിശീലന കേന്ദ്രം, നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഒമാൻ കോളേജ് ഓഫ് ഹെൽത്ത്‌ സയൻസിന്‍റെ കീഴിലായിരിക്കും പ്രവർത്തിക്കുക .

നിലവിൽ വിവിധ ഗവര്‍ണറേറ്റുകളിലുള്ള നേഴ്സിങ് പരിശീലന കേന്ദ്രങ്ങൾ സയൻസ് കോളേജിന്‍റെ ശാഖകളായിട്ടു പ്രവർത്തിക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിവിധ സ്ഥാപനങ്ങൾക്ക് ഹെൽത്ത് സയൻസ് കോളേജിൽ നിന്നും ലഭിക്കുന്ന നിരീക്ഷണം, വിവിധ വകുപ്പുകളുടെ സേവന നിലവാരം മെച്ചപെടുത്തുവാൻ കഴിയുമെന്ന് വിലയിരുത്തപെടുന്നു