ഒമാന്‍: ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി ദാഖാലിയാ ഗവര്‍ണറേറ്റില്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ 33,000 വീടുകളില്‍ വൈദ്യുതി എത്തിക്കാനാകും. 500 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവ് വരുന്ന 500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനശേഷിയുള്ളതാണ് പദ്ധതി. ഒമാന്‍ വാട്ടര്‍ ആന്‍ഡ് പ്രൊക്യുയര്‍മന്‍റ് കമ്പനിയാണ്നിര്മിക്കുന്നത്.
2018 അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വര്‍ഷത്തില്‍ ഭൂരിഭാഗവും വരണ്ട കാലാവസ്ഥയും കടുത്ത ചൂടും അനുഭവപ്പെടുന്നതിനാല്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് ഒമാനില്‍ വലിയ സാധ്യതയാണുള്ളത്.
നിലവില്‍ രാജ്യത്ത് 96 ശതമാനം വൈദ്യുതി ഉല്‍പാദനവും പ്രകൃതിവാതകം ഉപയോഗിച്ചാണ് നടക്കുന്നത്. രാജ്യത്ത് കൂടുതല്‍ സൗരോര്‍ജ പദ്ധതി നടപ്പില്‍ വരുത്തുന്നതോട് കൂടി പ്രകൃതി വാതകത്തെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാകും. ഊര്‍ജ ഉല്പാദനത്തിന്പരമ്പരാഗത മാര്‍ഗങ്ങളെ ആശ്രയിക്കുന്നത്കുറക്കാന് ലക്ഷ്യമിട്ടുള്ള 'സഹിം' പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നീക്കം.
