'തൊഴിൽ വൈദഗ്ധ്യമുള്ള യുവാക്കളെ വാർത്തെടുക്കാൻ ഒമാനിലെ സര്‍വകലാശാലകള്‍ സജ്ജം'

First Published 17, Apr 2018, 12:50 AM IST
oMAN Universities
Highlights
  • തൊഴിൽ വൈദഗ്ധ്യമുള്ള യുവാക്കളെ വാർത്തെടുക്കാൻ ഒമാനിലെ സര്‍വകലാശാലകള്‍ സജ്ജം'

മസ്കത്ത്: വിദേശികളോട് കിടപിടിക്കാവുന്ന തൊഴിൽ വൈദഗ്ധ്യമുള്ള യുവാക്കളെ വാർത്തെടുക്കാൻ  രാജ്യത്തെ സർവകലാശാലകൾ സജ്ജമെന്ന് ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി.  അസിസ്റ്റന്റ് വൈസ് ചാൻസലർ ഡോക്ടര്‍ മോനാ ഫഹദ് അൽ സൈദ്. സർവകലാശാലകൾ പലതും രാജ്യാന്തര നിലവാരം പുലർത്തുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യത്തിന് അനുസൃതമായി യുവതി യുവാക്കളെ പരിശീലിപ്പിക്കുവാൻ, ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തുള്ള സർവകലാശാലകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  രാജ്യത്തിനകത്തും, വിദേശത്തും ഉപരിപഠനം നടത്തുന്നവർക്ക് -- സർക്കാർ, സ്കോളർഷിപ്പുകൾ നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തെ സർവകലാശാലകളിലെ പ്രധാനപെട്ട വകുപ്പുകളിൽ പരിശീലന രീതികളിൽ മാറ്റങ്ങൾ വരുത്തിയത് തൊഴിൽ വിപണിക്ക് അനുകൂല ഘടകമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപതു രാജ്യങ്ങളിൽ നിന്നായി, 200ല്‍ പരം സർവ്വകലാശാലകൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ പ്രദർശനം ഏപ്രിൽ 19 ഇന് അവസാനിക്കും. 

loader