റിയാദ്: ജിദ്ദയിലെ ഓസ്‌കാര്‍ കള്‍ച്ചറല്‍ സെന്റര്‍ ഓണം - ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. മെഹ്ഫില്‍ 2016 എന്ന പേരില്‍ നടന്ന പരിപാടി ബഷീര്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. അമ്പത് വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ എ പി കുഞ്ഞാലി ഹാജിയെ ചടങ്ങില്‍ ആദരിച്ചു. മുജാഫര്‍ പുതുകുളങ്ങര അധ്യക്ഷനായിരുന്നു.
സൗദിയിലെ അറാര്‍ മലയാളീ സമാജം ഈദ് സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ലൈലത്തി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സംഗമത്തില്‍ മലയാളീ സമാജത്തിനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സൗദിയിലെ ബുറെയ്ദയില്‍ കാസര്‍ഗോഡ് ജില്ലാ കൂട്ടായ്മയായ വേക്കപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അംഗത്വ കാംപയിനും സംഘടിപ്പിച്ചു. ടി.എ മുഹമ്മദ് തവളപ്പിലിന്റെ അധ്യക്ഷതയില്‍ അഡ്വ.എം.എ സലാം ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ അല്‍ ശെഹ്രി മുഖ്യാതിഥി ആയിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.
