തിരുവനന്തപുരം: ഓണക്കാലം കുടിച്ചാഘോഷിച്ച് കേകളം. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസത്തിനുള്ളില്‍ കേരളത്തില്‍ 484 കോടിയുടെ മദ്യം വില്‍പ്പന നടന്നെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇത് 450 കോടിയായിരുന്നു. 34 കോടിയുടെ വര്‍ദ്ധനവാണ് മദ്യവില്‍പ്പനയിലുണ്ടായിരിക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയുടെ കണക്കുകള്‍ മാത്രമാണിത്. ബിയര്‍ വൈന്‍ പാര്‍ലറുകളുടെയും ബാറുകളുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കണക്കുകള്‍ പുറത്ത് വന്നിട്ടില്. ഈ കണക്കുകള്‍ കൂടി വന്നാല്‍ 600 കോടി കവിയുമെന്നാണ് സൂചന.

തിരുവോണ ദിവസം മാത്രം ബിവറേജസ് ഔട്ട്‌ലെറ്റിലൂടെ വിറ്റത് 43.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷംഇത് 38.46 കോടിയായിരുന്നു. ഉത്രാട ദിനത്തില്‍ 71 കോടിയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന. 87 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ വില്‍പ്പന നടത്തിയത്. സംസ്ഥാനത്ത് ആകെ245 ബിവറേജസ് ഔട്ട്‌ലെറ്റുകളാംുള്ളത്.