ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന് ദത്തുപുത്രിയെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് ഇന്‍സാനുമായി (പ്രിയങ്ക തനേജ) അവിഹിത ബന്ധമുണ്ടെന്ന് ഭര്‍ത്താവ് വിശ്വാസ് ഗുപ്ത. 2011ല്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണ് ഗുരുതരമായ ആരോപണമുള്ളത്
ഹണിപ്രീത് ഗുര്‍മീതിന്റെ ദത്തുപുത്രിയാണെന്നും ദേര സച്ച സൗദയില്‍ ഗുര്‍മീദിന്റെ പിന്‍ഗാമിയാകുമെന്നുമടക്കമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദത്തുപുത്രി എന്നറിയപ്പെടുന്ന ഹണിപ്രീതും സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിങ്ങും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അന്ന് നല്‍കിയ ഹര്‍ജിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും പലവട്ടം കിടക്ക പങ്കിട്ടുണ്ട്. ഒരുവട്ടം താന്‍ ഇവരെ പിടികൂടുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഗുര്‍മീദ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവായ തനിക്കൊപ്പം ഹണീപ്രീതിനെ ഉറങ്ങാന്‍ അനുവദിക്കാറില്ല. അവര്‍ ഒരുമിച്ചാണ് ഉറങ്ങുന്നത്. ഹണീപ്രീതിനെ ദത്തെടുത്തതിനു പിന്നിലും ദുരദ്ദേശമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. പില്‍ക്കാലത്ത് ഈ ഹര്‍ജി വിശ്വാസ് ഗുപ്ത പിന്‍വലിക്കുകയും കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കുകയും ആയിരുന്നു.
ശിഷ്യയെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീതിനൊപ്പം കഴിയാന്‍ തന്നെയും അനുവദിക്കണമെന്ന് കാണിച്ച് ഹണിപ്രീത് കോടതിയെ സമീപിച്ചിരുന്നു. ഗുര്‍മീതും ഇതേ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സ്ത്രീപീഡന കേസിലെ ജയില്‍ പുള്ളിയോടൊപ്പം സഹായിയെ അനുവദിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
