കണ്ണൂരില്‍ മരം വീണ് ഒരാള്‍ മരിച്ചു

കണ്ണൂർ: ഇരിട്ടി മക്കൂട്ടം ചുരത്തിൽ മരം ലോറിക്ക് മുകളിൽ വീണ് ചെങ്കൽ തൊഴിലാളി മരിച്ചു. പേരട്ട സ്വദേശി ശരത് (29) ആണ് മരിച്ചത്.

വീരാജ്പേട്ടയിൽ ചെങ്കല്ലിറക്കി തിരികെ വരുംവഴി ഇന്നലെ രാത്രിയാണ് സംഭവം. തെരച്ചിലിനൊടുവില്‍ ഇന്നാണ് മൃതദേഹം കിട്ടിയത്