കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍!ദ്ദേശപ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് നിംഹാന്‍സിന്റെ നേതൃത്വത്തില്‍ മാനസികാരോഗ്യസര്‍വ്വേ നടത്തിയത്.. രാജ്യത്തെ ഇരുപതില്‍ ഒരാള്‍ക്ക് കൂടിയും കുറഞ്ഞും അളവില്‍ വിഷാദരോഗമുണ്ടെന്നും നാല്‍പത് മുതല്‍ നാല്‍പ്പത്തിയൊന്പത് വയസ് വരെയുള്ളവരിലാണ് വിഷാദ രോഗം കൂടുതലായുള്ളതെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

ഇതില്‍ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലാണ് വിഷാദ രോഗം കൂടുതലായുള്ളതെന്നും പഠനത്തിലുണ്ട്. രാജ്യത്തെ .9 ശതമാനം പേര്‍ക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും താരതമ്യേന മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവരില്‍ ആത്മഹത്യ പ്രവണത കൂടുതലാണെന്നും നിംഹാന്‍സിന്റെ സര്‍വ്വേയില്‍ പറയുന്നു.

 മാനസിക സമ്മര്‍ദ്ദം കാരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മെട്രോ നഗരങ്ങളില്‍ ഗ്രാമങ്ങളിലേക്കാള്‍ മൂന്നിരട്ടി അധികമാണെന്നും ദേശീയ മാനസികാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്. ഇവരില്‍ ശാസ്ത്രീയവും കൃത്യവുമായ മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണം വളരെ കുറവാണെന്നത് ആശങ്കയുണ്ടാന്നതാണെന്ന് നിംഹാന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ ബിഎന്‍ ഗംഗാധര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു..

മാനസികാരോഗ്യ ചികിത്സ രംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചും സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിംഹാന്‍സ് പറയുന്നുണ്ട്..