വാഹനം ഓടിക്കുമ്പോള്‍ മതിയായ അകലം പാലിക്കണമെന്നും റോഡിന്റെ മദ്ധ്യഭാഗത്തും അപകടകരമായ വളവുകളിലും വാഹനം നിര്‍ത്തരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

അബുദാബി: നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അബുദാബിയില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. മഫ്റഖ് പാലത്തിനടുത്തുവെച്ച് അബുദാബി റോഡിലായിരുന്നു സംഭവം. പരിക്കേറ്റവരെ മഫ്റഖിലെ ആശുപത്രിയിലേക്ക് മാറ്റി. വേഗതയില്‍ പോകവുകയായിരുന്ന വാഹനങ്ങള്‍ മതിയായ അകലം പാലിക്കാതെ പെട്ടന്ന് റോഡിലെ ലേ്ന്‍ മാറ്റിയതാണ് അപകട കാരണമെന്ന് അബുദാബി പൊലീസ് പറഞ്ഞു. വാഹനം ഓടിക്കുമ്പോള്‍ മതിയായ അകലം പാലിക്കണമെന്നും റോഡിന്റെ മദ്ധ്യഭാഗത്തും അപകടകരമായ വളവുകളിലും വാഹനം നിര്‍ത്തരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.