ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഒഹായോക്ക് സമീപമുള്ള സിന്‍സിനാറ്റിയിലെ കാമിയോ നിശാക്ലബ്ബലാണ് വെടിവയ്പ് ഉണ്ടായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം അക്രമികളുടെ ഉദ്ദേശ്യം വ്യക്തമല്ല. കുറ്റവാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.