ദില്ലി ജവഹര്‍ലാല്‍ നെഹ്‍റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. കഴിഞ്ഞ മാസം 14നാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ നജീബിനെ കാണാതായത്. നജീബിന്റെ തിരോധാനത്തില്‍ സര്‍വ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉണ്ടായത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് നല്‍കാന്‍ ദില്ലി പൊലീസ് ഇന്നലെ തീരുമാനിച്ചിരുന്നു.