കോതമംഗലം നാടുകാണി സ്വദേശി നിരപ്പേല്‍ മത്തായി ആണ് പിടിയിലായത്.ഇടമലയാര്‍ ആനവേട്ട കേസിലെ പ്രധാന പ്രതികളിലൊരാളായ ഐക്കരമറ്റം വാസുവിനൊപ്പം വനത്തില്‍ കടന്ന് നേരിട്ട് ആനവേട്ടയില്‍ പങ്കെടുത്തിട്ടുളളയാളാണ് മത്തായിയെന്ന് വനപാലകര്‍ പറയുന്നു.

സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിലായിരുന്നു.കഴിഞ്ഞ ദിവസം കോതമംഗലത്തെത്തിയ മത്തായിയെ രഹസ്യവിവരത്തെത്തുടര്‍ന്ന് വനപാലകര്‍ കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.

ഈ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 42 ആയി.രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വനപാലകര്‍ നല്‍കുന്ന വിശദീകരണം.