നെല്ലിക്കോട് സ്വദേശി മധുസൂദനൻ (55)എന്നയാളാണ് മരിച്ചത്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസൂദനൻ (55)എന്നയാളാണ് മരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്.

ഇന്ന് വന്ന പരിശോധന ഫലങ്ങളിൽ ഒരാളുടേത് പോസിറ്റീവായിരുന്നു. നിലവിൽ നിപ വൈറസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്. രണ്ട് പേരെ കൂടി വൈറസ് ബാധ സംശയിച്ച് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോ​ഗ ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ 1353 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.