തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പരവൂര്‍ ഭൂതക്കുളം സ്വദേശി സത്യന്‍ ആണു മരിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ സത്യന്‍ തിരുവനന്തപുരം പൊള്ളല്‍രോഗ വിഭാഗം ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സത്യന്റെ നട്ടെല്ലും വാരിയെല്ലും അപകടത്തില്‍പ്പെട്ടു തകര്‍ന്നിരുന്നു. സത്യന്റെ മരണത്തോടെ പരവൂര്‍ വെടിക്കെട്ടപകടത്തിലെ ആകെ മരണം, ഔദ്യോഗിക കണക്കുകള്‍ പ്രകാരം 108 ആയി. ചില പേരുകള്‍ ഇരട്ടിച്ചുവന്നതാണ് മരണസംഖ്യയില്‍ മാറ്റമുണ്ടാകാന്‍ കാരണമെന്നാണു വിശദീകരണം.