Asianet News MalayalamAsianet News Malayalam

'ശിവസേനയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ല'; അമിത് ഷായ്ക്ക് മറുപടിയുമായി ഉദ്ദവ് താക്കറെ

തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം ഉന്നയിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആരെല്ലാം അയോധ്യയെ മുതലെടുക്കുമെന്നത് പുറത്തുകൊണ്ടുവരാനാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. 

One Who Will Defeat Shiv Sena Is Yet To Be Born says Uddhav Thackeray
Author
Mumbai, First Published Jan 13, 2019, 7:24 PM IST

മുംബൈ: ശിവസേനയെ പരാജയപ്പെടുത്താന്‍ കഴിവുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ലെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. ശിവസേനയ്ക്കെതിരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഉദ്ദവ് താക്കറെ. സഖ്യമുണ്ടെങ്കില്‍ സഖ്യകക്ഷികളെ വിജയിപ്പിക്കും, അല്ലാത്ത പക്ഷം മുന്‍ സഖ്യകക്ഷികളെ പോലും പരാജയപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

മുംബൈയില്‍ പൊതുയോഗത്തില്‍ വച്ചാണ് അമിത് ഷായ്ക്ക് ഉദ്ദവ് താക്കറെ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം ഉന്നയിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആരെല്ലാം അയോധ്യയെ മുതലെടുക്കുമെന്നത് പുറത്തുകൊണ്ടുവരാനാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. 

സഖ്യകക്ഷികളായ നിതീഷ് കുമാറും രാം വിലാസ് പസ്വാനും എതിര്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് എങ്ങനെ രാമക്ഷേത്രം നിര്‍മ്മിക്കാനാകും. കോണ്‍ഗ്രസിന് എങ്ങനെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കാനാകും. 2014 മുതല്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് പോലുമില്ലെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios