കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന റാക്കറ്റ് കൊച്ചിയില്‍ പിടിയിലായി. സംഘത്തില്‍ നിന്ന് കൊല്‍ക്കത്ത സ്വദേശിനിയെ പൊലീസ് രക്ഷപ്പെടുത്തി. അറസ്റ്റിലായവരില്‍ ലോഡ്ജ് ഉടമകളും ഉള്‍പ്പെടും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. കൊച്ചി സ്വദേശി അജി ജോണ്‍, കൊട്ടാരക്കര സ്വദേശികളും ലോഡ്ജ് ഉടമകളായ കെട്ടാരക്കര സ്വദേശി റെജി മാത്യു, കരുനാഗപ്പള്ളി സ്വദേശി മനീഷ് ലാല്‍ എന്നിവരാണ് പിടിയിലായത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊല്‍ക്കത്ത സ്വദേശിനിയെ കൊച്ചയിലെത്തിച്ചത്. ഇതിനായി അഞ്ചു ദിവസത്തേക്ക് ഇടനിലക്കാരന് 25000 രൂപ നല്‍കി. ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകാരെ ലോഡ്ജിലേക്ക് എത്തിച്ചിരുന്നത്. ഇടനിലക്കാരനെ കണ്ടെത്താന്‍ പൊലീസ് സംഘം ബാംഗ്ലൂരിലേക്ക് പോയി. സംഘത്തിന്റെ കൈയില്‍ നിന്ന് 50,000 രൂപ പിടിച്ചെടുത്തു.
