പാളിച്ചകള്‍ പരിശോധിച്ച് വീഴ്ച കണ്ടെത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. പ്രളയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചകളെക്കുറിച്ച് ജുഡീഷ്യന്‍ അന്വേഷണം വേണം.
കൊച്ചി: നിറയാറായ ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനമെടുക്കാത്തതാണ് വലിയ ദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പാളിച്ചകള്‍ പരിശോധിച്ച് വീഴ്ച കണ്ടെത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. പ്രളയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചകളെക്കുറിച്ച് ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ ആവശ്യപ്പെട്ടു
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഇക്കാര്യത്തില്‍ വിദദ്ധരുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിക്കണമായിരുന്നു. ജനങ്ങള്‍ക്ക് ആഘാതമുണ്ടാകുന്നത് കുറക്കുകയായിരുന്നു വേണ്ടത്. പക്ഷെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു
ഡാം തുറക്കാതെ 40 ലക്ഷം രൂപയുടെ വൈദ്യുതി ലാഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അതു മൂലം 20000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു
