രാജ്യ സഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പിജെ കുര്യന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: തനിക്ക് ആദരവും സ്നേഹവുമുള്ള നേതാവാണ് പി.ജെ.കുര്യനെന്ന് ഉമ്മന് ചാണ്ടി. തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞിരുന്നെന്നും ആവശ്യമുണ്ടെങ്കില് മാത്രമേ ഇനി പ്രതികരിക്കൂവെന്നും ഉമ്മന് ചാണ്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
രാജ്യ സഭാ സീറ്റ് വിവാദത്തില് ഉമ്മന് ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പിജെ കുര്യന് നേരത്തെ രംഗത്തെത്തിയിരുന്നു. തന്നെ പുറത്താക്കിയതിന് പിന്നില് ഉമ്മന് ചാണ്ടിയുടെ അജണ്ടയാണെന്നും ഹൈക്കമാന്ഡിന് പരാതി നല്കുമെന്നും കുര്യന് പറഞ്ഞു. രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസ്സിന് നല്കാന് തീരുമാനിച്ച ഉമ്മന് ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഹസ്സനുമെതിരെ മുതിര്ന്ന നേതാക്കള് തിരിഞ്ഞിരുന്നു. ഹൈക്കമാന്ഡിനെ തെറ്റിദ്ധരിപ്പിച്ച് തന്നെ വെട്ടിയതാണെന്നായിരുന്നു കുര്യന്റെ പ്രധാന ആരോപണം.
2005 ല് തന്നെ സഹായിച്ചില്ല, 2012 ലും തന്നെ വെട്ടി നിരത്താന് ശ്രമം നടന്നിരുന്നു. തനിക്കെതിരായ പ്രതിഷേധങ്ങളില് ചെന്നിത്തല മാപ്പ് പറഞ്ഞു. ചില സഹായങ്ങള് പുറത്തുപറയുന്നില്ലെന്നെ ഉമ്മന് ചാണ്ടിയുടെ പരാമര്ശത്തിനും മറുപടിയുണ്ടെന്നായിരുന്നു പി.ജെ.കുര്യന് പറഞ്ഞത്.
