ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പെണ്‍വാണിഭം നടത്തുന്നവരെ പിടികൂടാനായി രൂപീകരിച്ച ഓപ്പറേഷന്‍ ബിഗ് ഡാഡി ടീമാണ് ഇന്നലെ രാത്രിയില്‍ പെണ്‍വാണിഭ സംഘത്തെ കുരുക്കിയത്. ലൊക്കാറ്റോയെന്ന സൈറ്റിലാണ് വാണിഭ സംഘം ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നത്. ഈ നമ്പറിലേക്ക് വിളിച്ച ബിഗ് ഡാഡി സംഘത്തിന് സിനിമ സീരിയല്‍ മോഡലിംഗ് രംഗത്തെ സ്ത്രീകളും ഫോട്ടോ കൈമാറി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയും എത്തിക്കാമെന്ന് വാണിഭ സംഘം വാഗ്ദാനം ചെയ്തു.

ഏഴര ലക്ഷം രൂപയ്ക്ക് സ്ത്രീകളെ എത്തിക്കാമെന്ന് വാണിഭ സംഘം സമ്മതിച്ചു. ബംഗല്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി ഇന്നലെ രാത്രി ഏഴു പെണ്‍കുട്ടികളെ എത്തിച്ച ശേഷം പണം വാങ്ങാനെത്തിയപ്പോഴാണ് 13 പേരെ അറസ്റ്റ് ചെയ്തത്. ശ്രീകാര്യം ഗാന്ധിപുരം സ്വദേശി പ്രസന്നയെന്ന ഗീതയാണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സഹായിയായ ശ്രീലങ്കന്‍ സ്വദേശിയായ ഒരു സ്ത്രീയും കസ്റ്റഡിയിലായിട്ടുണ്ട്. 

പക്ഷെ ഇവരെ പ്രതിപട്ടിയില്‍ ഉള്‍പ്പെടുത്തിയില്ല. കൊല്‍ക്കത്ത, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ വാണഇബത്തിന് ഇവര്‍ എത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചിരിക്കുന്ന വിവരം. സിനിമയിലും സീരിയിലും അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സ്ത്രീകളെ സംഘം വലിയിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

വാണിഭസംഘം ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ബംഗ് ഡാഡിയുടെ ഭാഗമായ 39 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.