രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ചർച്ചയാവും.

ദില്ലി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. വൈകുന്നേരം പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്‍റെ ഓഫീസിലാണ് യോഗം. ഇടതു പാർട്ടികളും തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രാദേശിക പാർട്ടികളും പങ്കെടുക്കും. 

രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ചർച്ചയാവും. ആരെ സ്ഥാനാർത്ഥിയാക്കണം എന്ന കാര്യത്തിൽ ഇനിയും സമവായമായിട്ടില്ല. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സർക്കാർ ശ്രമിച്ചാൽ എങ്ങനെ പ്രതിരോധിക്കണം എന്നതും ചർച്ചയാവും.