തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിഷേധം ശക്തം . നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക് കടന്നു .
അതിനിടെ ബാലാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും . മന്ത്രി കെ.കെ.ശൈലജക്കെതിരായ സിംഗിൾ ബെഞ്ച് പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി .
