കുമ്പസാരം  നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ വിശ്വാസികളെ അണിനിരത്താൻ ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍റെ ശുപാർശക്കെതിരെ വിശ്വാസികളെ അണിനിരത്താൻ ഓർത്തഡോക്സ് സഭ. ഇന്ന് പള്ളികളിൽ വിശ്വാസികൾ യോഗം ചേർന്ന് 
ശുപാർശയ്ക്കെതിരെ പ്രമേയം പാസാക്കും. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് നിന്ന് ഈ പ്രമേയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയയ്ക്കാനാണ്
തീരുമാനം.

കുമ്പസാരരഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വൈദികർ യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ സഭയുടെ പ്രതിഛായയ്ക്ക് മങ്ങലേറ്റ സാഹചര്യത്തിൽ കൂടിയാണ് വിശ്വാസികളെ അണിനിരത്തിയുള്ള നീക്കം. അതേസമയം ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് ചൊവ്വാഴ്ച കോട്ടയത്തെ സഭാ ആസ്ഥാനത്ത് ചേരും. വൈദികർക്കെതിരായ നടപടി യോഗം ചർച്ച ചെയ്തേക്കും .