Asianet News MalayalamAsianet News Malayalam

മോദിയുടെ ജന്മദിനത്തില്‍ 1200 പേരുടെ പിറന്നാളാഘോഷം; 'കേക്ക് മുറി' ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട്

ജന്മദിനം ആഘോഷിക്കുന്നവരുടെ ഒത്തുചേരലെന്ന റെക്കോര്‍ഡ് ആണ് ലക്ഷ്യം

Over 1200 Cut Cake Together To Set World Record on pm birth day
Author
Gujarat, First Published Sep 18, 2018, 6:53 PM IST

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ റെക്കോര്‍ഡ് ആഘോഷം നടത്തി ഗുജറാത്തിലെ ഒരു ബേക്കറി. സെപ്തംബര്‍ 17ന് പിറന്നാള്‍ ആഘോഷിക്കുന്ന 1200 പേരെ ചേര്‍ത്തായിരുന്നു കേക്ക് മുറി ആഘോഷം. ജന്മദിനം ആഘോഷിക്കുന്നവരുടെ ഒത്തുചേരലെന്ന റെക്കോര്‍ഡ് ആണ് ലക്ഷ്യം. നിലവില്‍ 2012 ജൂലൈ 4 ന് നെതര്‍ലന്‍റിലെ സ്റ്റിച്ചിംഗ് അപ്പെന്‍ഹോള്‍ സംഘടിപ്പിച്ച 228 പേരുടെ ഒരുമിച്ചുള്ള പിറന്നാള്‍ ആഘോഷത്തിനാണ് ഈ റെക്കോര്‍ഡ് ഉളളത്. 

സൂറത്തിലെ സര്‍സാന എക്സിബിഷന്‍ സെന്‍ററില്‍ ആണ് 1200 പേര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. പരിപാടിയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ളവരാണ് പങ്കെടുത്തത്. ഇവരെ ഇരുപത് സംഘങ്ങളാക്കി തിരിച്ചായിരുന്നു ആഘോഷം. ജന്മദിന തൊപ്പികളും ഗാനങ്ങളും ഇതിന്‍റെ ഭാഗമായി ഒരുക്കിയിരിന്നു. അതുല്യ ശക്തി ദിവസം എന്ന് പേരിടാടണ് സെപ്തംബര്‍ 17ലെ പിറന്നാളുകള്‍ ആഘോഷിച്ചത്. 

Follow Us:
Download App:
  • android
  • ios