മലപ്പുറം: മുത്തലാഖ് ചർച്ചയില്‍ പങ്കെടുക്കാതിരുന്ന സംഭവത്തില്‍ പി കെ  കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയതായി പാർട്ടിക്ക് ബോധ്യപ്പെട്ടെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട്  സാദിഖലി ശിഹാബ് തങ്ങൾ. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ബോധ്യപ്പെട്ടതിനാലാണ് വിശദീകരണം തേടിയത്.

പി കെ കുഞ്ഞാലിക്കുട്ടി വിദേശത്തു നിന്ന് തിരിച്ചെത്തിയാലുടൻ വിശദീകരണം നൽകുമെന്ന് കരുതുന്നതായും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.  മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയോട്  മുസ്ലിംലീഗ് വിശദീകരണം തേടിയിരുന്നു. മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ കാരണം വിശദമാക്കണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. 

Read more

മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനം; കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലിം ലീഗ്

മുത്തലാഖ് ബില്‍ വിവാദം: കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച്

മുത്തലാഖ് വിഷയത്തില്‍ നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചരണം: പി കെ കുഞ്ഞാലിക്കുട്ടി

മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനം; കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ