കോഴിക്കോട്: പി.മോഹനന്‍ വീണ്ടും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി. കൊയിലാണ്ടിയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സമ്മേളനമാണ് മോഹനനെ ജില്ലസെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ഇത്തവണ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ 43 പേരിൽ ഏഴ് പുതുമുഖങ്ങളുണ്ട്. ടി.പി ബിനീഷ്, പി.നിഖിൽ, കാനത്തിൽ ജമീല, മുസാഫർ അഹമ്മദ്, പി.പി ചാത്തു, കെ.കെ മുഹമ്മദ്, കെ. കൃഷ്ണൻ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

പയ്യോളി മനോജ് വധക്കേസിൽ സിബിഐ കസ്റ്റഡിയിലുള്ള ടി.ചന്തു മാസ്റ്ററെ സി പി എം കോഴിക്കോട് ജില്ലാ കമ്മറ്റിയിൽ നിലനിർത്തി. അതേ സമയം ഗെയിൽ വാതക പൈപ്പ് ലൈനിന് എതിരായ പ്രചാരണം തള്ളിക്കളയണമെന്ന് സി പി എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പ്രമേയം, വികസന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും പ്രമേയം പറയുന്നു.