മാനേജുമെന്റുകൾക്ക് അമിത അധികാരം നൽകുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിനെ എതിർക്കാൻ എൽഡിഎഫ്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നില്ലെന്ന് പി രാജീവ് വിമർശിച്ചു. സംവരണ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. മാനേജുമെന്റുകൾക്ക് അമിത അധികാരം നൽകുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.











