സര്‍ക്കാര്‍ നിയമം പാലിക്കണമെന്ന് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാര്‍ നിയമം പാലിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഭരണഘടനയും നിയമവും സര്‍ക്കാര്‍ പാലിക്കണം. നിയമഭേദഗതി ആവാം, പക്ഷേ അത് നിയമത്തെ മാനിച്ചും പരിപാലിച്ചുമാകണമെന്ന് പി സദാശിവം പറഞ്ഞു. കണ്ണൂര്‍, കരുണ ബില്‍ തടഞ്ഞുവച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. തിരുവനന്തപുരത്ത് വിദ്യാര്‍ഥികളുമായി സംവദിക്കുന്ന ചടങ്ങഇലാണ് ഗവര്‍ണറുടെ പ്രതികരണം.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പുവയ്‍ക്കാതിരുന്നത്. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നാളെ ബില്‍ അസാധുവാകും.