മുംബൈ: വിമാനയാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനജീവനക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. നവംബര്‍ നാലിന് മുബൈ യാത്രയ്ക്കിടയിലാണ് പി വി സിന്ധു മോശം അനുഭവമുണ്ടായതായി ട്വിറ്ററില്‍ കുറിച്ചത്. 6 ഇ 608 വിമാനത്തില്‍ അജിതേഷ് എന്ന ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായതായാണ് ട്വീറ്റ്.
യാത്രക്കാരോട് മര്യാദയ്ക്ക് പെരുമാറാന്‍ ആവശ്യപ്പെട്ട എയര്‍ഹോസ്റ്റസിനോടും ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നും സിന്ധു ആരോപിക്കുന്നു. വളരെ മോശമായ രീതിയില്‍ പെരുമാറുന്ന ഇത്തരം ജീവനക്കാര്‍ ഇന്‍ഡിഗോയ്ക്ക് തന്നെ ചീത്തപ്പേര് നല്‍കുമെന്നും സിന്ധു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
സിന്ധുവിന്റെ ട്വീറ്റിന് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്. പ്രശസ്തര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥയെന്നും സിന്ധുവിന്റെ ട്വീറ്റ് ഒരു യുവാവിന്റെ ജീവിതം തന്നെ തകര്‍ക്കുമെന്നും പ്രതികരിക്കുന്നവര്‍ ഉണ്ട്.
